ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തുജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു

കാസർകോട് : ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി . ഇന്നലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെയാണ് കയ്യേറ്റം ചെയ്തത് . മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്ന യുവാവിനെ മൂന്നു പേരാണ് ആശുപത്രിയിൽ എത്തിച്ചത് . പരിശോധിക്കുന്നതിനിടയിൽ മദ്യലഹരിയിലായിരുന്ന യുവാവ് കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നു പറയുന്നു . സംഭവം കയ്യേറ്റത്തിനു ഇരയായ വനിതാ ഡോക്ടർ സൂപ്രണ്ടിനെ അറിയിച്ചു . തുടർ നടപടികൾ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനിക്കുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു . അതേസമയം ഇന്നലെ രാത്രി 12 മണിയോടെ ആശുപത്രിയിലെത്തിയ ഒരു സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതിയുണ്ട് . ഫാർമസിയുടെ മുന്നിലാണ് സംഭവം . പൊലീസിനെ വിളിക്കാനുള്ള ശ്രമത്തിനിടയിൽ സംഘം സ്ഥലം വിട്ടു . മോർച്ചറി പരിസരത്തും രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നതായുള്ള പരാതികൾക്കിടയിലാണ് ഇന്നലെ രാത്രിയിലെ സംഭവം . ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് .

