KSDLIVENEWS

Real news for everyone

അധ്യ‌ക്ഷനായി രാഹുല്‍ തിരിച്ചെത്തണം’; ആവശ്യവുമായി കേരള എംപിമാര്‍

SHARE THIS ON

ഉദയ്പുര്‍: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട്. മാറിയ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ രാഹുലിനേ കഴിയൂവെന്ന് ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു വി കെ ശ്രീകണ്ഠന്‍റെ പ്രതികരണം. ചിന്തന്‍ ശിബിരത്തോടെ പാര്‍ട്ടിയുടെ നിര്‍വീര്യമായ മേഖലകള്‍ ഉണരണമെന്ന് അടൂര്‍ പ്രകാശും തെറ്റായ പ്രവണതകള്‍ മാറണമെന്ന് ജെബി മേത്തറും പറ‍ഞ്ഞു. എഎപിയും ടിആര്‍എസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദേശമുയര്‍ന്നു. രാഹുല്‍ അധ്യക്ഷനായി തിരിച്ചെത്തണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആഗ്രഹമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും പറഞ്ഞിരുന്നു.

‘തന്നെ പുറത്താക്കേണ്ടത് എഐസിസി’, സുധാകരന്‍ നുണ പറയുന്നു’, ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ്

ഒമ്ബത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കമാകുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തന്‍ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികള്‍ ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തന്നെ വരണമെന്നാണ് നേതാക്കള്‍ അഭിപ്രായം. സംഘടനാപരമായി പുതുജീവന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കമാകുന്നത്.

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധിയും സംഘവും ട്രെയിനിലാണ് പുറപ്പെട്ടത്. ജയറാം രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനൊപ്പമുണ്ട്. സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ മനസിലാക്കാനാണ് ട്രെയിന്‍ യാത്രയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുലാണ് നേതാവെന്നും കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം കിട്ടുമെന്നും സുര്‍ജേവാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കം; രാഹുല്‍ അധ്യക്ഷനാകണമെന്ന് നേതാക്കള്‍

2019ലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനമൊഴിഞ്ഞത്. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആളെത്ത‌ട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ല്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുല്‍, വൈകാതെ അധ്യക്ഷനുമായി. എന്നാല്‍ 2014, 2019 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!