ഓൺലൈൻ പഠനത്തിനായി ടി വി സമ്മാനിച്ചു സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

ചൗക്കി : ഓൺലൈൻ വീതിയിലൂടെ പഠന പ്രവർത്തനങ്ങൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് സ്വന്തമായി ടി.വിയോ കംപ്യൂട്ടറോ ഇല്ലാത്തത് കൊണ്ട് തന്റെ പ്രിയ മക്കൾക്ക് പഠന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാകാതെ ബുദ്ധിമുട്ടുന്ന കല്ലങ്കൈയിലെ ഉമേഷൻ എന്നകുടുംബത്തിന് സന്ദേശം ലൈബ്രറി കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കാൻഫെഡ് യൂണിറ്റ് എന്നിവരുടെ സംയുക്തത്തിൽ നെഹ്റു യുവ കേന്ദ്ര യുവജന ക്ഷേമ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ കാസർകോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി മുകുന്ദൻ മാസ്റ്റർ സമ്മാനിച്ചു. പ്രശസ്ത ചടങ്ങിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗവും ലൈബ്രറി സെക്രട്ടറിയുമായ എസ്. എച്ച്. ഹമീദ് , സന്ദേശം സംഘടന സെക്രട്ടറി എം. സലിം. ബി വിജയ്കുമാർ , ഗംഗു കെ.കെ. പുറം ,ബഷീർഎ. ,സുലൈമാൻ തോരവളപ്പിൽ എന്നിവർ സംബന്ധിച്ചു.