KSDLIVENEWS

Real news for everyone

അച്ഛനില്ലാതെ തന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ല; വിരമിക്കൽ സൂചന നൽകി മെസി

SHARE THIS ON

ഫുട്ബോളിൽ നിന്നും വിരമിക്കൽ സൂചന നൽകി അർജന്റീന സൂപ്പർതാരം ലയണൽ മെസി. അച്ഛന്റെ വിയോഗത്തിനുപിന്നാലെ താരം വികാരനിർഭരമായ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഈ കുറിപ്പിലാണ് മെസി വിരമിക്കൽ സൂചന നൽകിയത്.

പിതാവില്ലാതെ തന്റെ കരിയർ എത്രകാലം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് അറിയില്ലെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു മെസിയുടെ പിതാവും മനേജരുമായിരുന്ന ഹോർഹെ മെസി വിടപറഞ്ഞത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

എന്തുകൊണ്ടാണ് താങ്കൾക്ക് കുറച്ചുകൂടി കാത്തിരിക്കാൻ സാധിക്കാതിരുന്നതെന്നും നമുക്ക് ഒരുമിച്ച് ആ ഫിനിഷിങ് ലൈനിലേക്ക് എത്താമായിരുന്നില്ലേ എന്നും മെസി കുറിപ്പിൽ പിതാവിനോട് ചോദിക്കുന്നു. മെസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മാർ എന്നിവരും കമന്റുമായി എത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!