KSDLIVENEWS

Real news for everyone

വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്ബ്

SHARE THIS ON

വയനാട്ടില്‍ റേഷനരിയില്‍ ചത്ത പാമ്ബ്. മാനന്തവാടി മുതിരേരി കരിമത്തില്‍ പണിയ ഊരിലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്ബിനെ കണ്ടത്. കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷന്‍ കടയില്‍ നിന്നുമാണ് കഴിഞ്ഞ ആഴ്ച ഇവര്‍ അരി വാങ്ങിയത്. 50 കിലോ അരി ആയതിനാല്‍ ആദ്യം സംശയമൊന്നും തോന്നിയില്ല. പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് ചാക്കിലെ അരി പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്ബിനെ കണ്ടത്. ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവര്‍ രണ്ടു ദിവസമായി കഴിച്ചിരുന്നത്.

റേഷന്‍ കടയില്‍ നിന്നും വാങ്ങുമ്ബോള്‍ തന്നെ രൂക്ഷഗന്ധം ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. പൊതുവെ ഇവിടെയുള്ള റേഷനരിക്ക് രൂക്ഷഗന്ധമുള്ളതിനാല്‍ കാര്യമായി ശ്രദ്ധിച്ചില്ലെന്നും പിന്നീട് അരി കഴിയുംതോറും ഗന്ധം കൂടിവന്നതായും കുടുംബം പറഞ്ഞു. ഇതേതുടര്‍ന്നാണ് ചാക്ക് പരിശോധിച്ചത്. ഇതില്‍ ചാക്കിന്‍റെ പകുതിയിലായി പാമ്ബ് ചത്തു കിടക്കുന്നതായി കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!