KSDLIVENEWS

Real news for everyone

ചിന്മയ സ്കൂളിൽ വിദ്യാർഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് മാർച്ച്

SHARE THIS ON

ഫീസി​ന്‍െറ പേരില്‍ കുട്ടികളെ പുറത്താക്കല്‍; രക്ഷിതാക്കളുടെ കലക്​ടറേറ്റ് മാര്‍ച്ച്‌ ഇന്ന്​ കാസര്‍കോട്: കോവിഡ് മഹാമാരിയില്‍ പ്രയാസമനുഭവിക്കുന്ന സമയത്ത് കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ ഫീസി​ന്‍െറ പേരില്‍ 300ഓളം വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കളുടെ കൂട്ടായ്​മ പ്രക്ഷോഭത്തിന്​. ഇതി​ന്‍െറ ആദ്യപടിയായി വ്യാഴാഴ്​ച രാവിലെ 10ന്​ ചിന്മയ സ്​കൂള്‍ പാരന്‍റ്​സ്​ കൂട്ടായ്​മ കലക്​ടറേറ്റ്​ മാര്‍ച്ച്‌​ നടത്തുമെന്ന്​ രക്ഷിതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഗവ. കോളജ്​ പരിസരത്തുനിന്ന്​ ആരംഭിക്കുന്ന മാര്‍ച്ച്‌​ കലക്​ടറേറ്റിനു മുന്നില്‍ രാജ്​മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്​ഘാടനംചെയ്യും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക്​ നീങ്ങുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടക്കുന്ന സമയത്ത് ട്യൂഷന്‍ ഫീസിന് പുറമെ, ലഭ്യമല്ലാത്ത മറ്റു പലതരം സേവനങ്ങള്‍ക്കും ഫീസുകള്‍ അടക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ചൂഷണം ചെയ്യുകയാണ്. സമസ്​ത മേഖലകളിലും ഇളവ്​ നല്‍കിയ കോവിഡ്​ കാലത്തെ ഇളവ്​ നല്‍കാതെ മുഴുവന്‍ ഫീസും ചോദിക്കുന്നത്​ ധാര്‍ഷ്​ട്യമാണ്​. ഇതിനാലാണ്​ പരിചയമില്ലാത്ത സമരമുറയിലേക്കിറങ്ങാന്‍​ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായത്​. ഫീസടക്കാന്‍ കഴിയാതിരുന്ന 300 വിദ്യാര്‍ഥികളെ കഴിഞ്ഞ ഒരു മാസത്തിനിടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കിയെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.

വാര്‍ത്തസമ്മേളനത്തില്‍ രഘുറാം, എം.എ. നാസര്‍, അബ്​ദുല്‍ റഹീം, രവീന്ദ്രന്‍, എ. മുകുന്ദരാജ്, പി. രജിത, സൗജത്ത് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!