KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,05,12,093 ആയി ; കോവിഡ് മുക്തരുടെ എണ്ണം 1,01,46,763 കടന്നു ;
24 മണിക്കൂറിനിടെ 16,946 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 198 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,946 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം 17,652 പേര്‍ ഇന്നലെ മാത്രം രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,13,603 പേരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,46,763 ആയി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,12,093 ആയിട്ടുണ്ട്. ഇന്നലെ മാത്രം 198 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 1,51,727 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!