ട്രംപിനെ വിലക്കിയത് ശരിയായ തീരുമാനം ; പക്ഷേ അഭിമാനമില്ല -ട്വിറ്റർ സി.ഇ.ഒ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് വിലക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. ഇതാദ്യമായാണ് വിഷയത്തില്‍ ട്വിറ്റര്‍ സി.ഇ.ഒ പ്രതികരണം നടത്തുന്നത്. കാപിറ്റല്‍ ഹില്ലില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തെ തുടര്‍ന്നായിരുന്നു വിലക്ക്.
എന്നാല്‍, ട്രംപിനെ വിലക്കിയതില്‍ അഭിമാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപരമായ ആശയവിനിമയം സാധ്യമാക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിച്ചു. ശരിയായ നടപടിയാണ് ഉണ്ടായത്. ട്വിറ്ററിനെ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുസുരക്ഷക്കായി പ്രവര്‍ത്തിക്കുകയെന്നത് ട്വിറ്ററിന്റെ കടമയാണെന്നും ജാക്ക് ഓര്‍മിപ്പിച്ചു.അസാധാരണമായ സാഹചര്യത്തെയാണ് നേരിടുന്നത്. ഇന്റര്‍നെറ്റിലെ ചര്‍ച്ചകളുടെ ചെറിയൊരു ഭാഗം ട്വിറ്ററിലും നടക്കുന്നുണ്ട്. പക്ഷേ ട്വിറ്ററിന്റെ നിയമങ്ങളും നയങ്ങളും അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു വെബ്സൈറ്റിലേക്ക് നീങ്ങാവുന്നതാണെന്നും ജാക്ക് പറഞ്ഞു.

