ഇന്ധന വില ഇന്നും കൂടി ; കൊച്ചി യിൽ പെട്രോൾ വില 85 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ പിന്നിട്ടു. 85.06 രൂപയാണ് ഇന്നു കൊച്ചിയില്‍ പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 80 രൂപയിലേക്കുള്ള കുതിപ്പിലുമാണ്. 79.17 രൂപയാണ് കൊച്ചിയില്‍ ഡീസല്‍ വില.
ബുധനാഴ്ചയും പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നും വില കൂടിയത്. പുതുവര്‍ഷത്തില്‍ മൂന്ന് തവണയാണ് ഇന്ധന വില വര്‍ധനയുണ്ടായത്.കഴിഞ്ഞ അഞ്ചിനും ഇന്ധനവില വര്‍ധിച്ചിരുന്നു.
രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്ബനികളുടെ വാദം.

