KSDLIVENEWS

Real news for everyone

ഒടുവില്‍ വലയില്‍: വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി

SHARE THIS ON

വയനാട്: പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ പിടികൂടി. മയക്കുവെടിവെച്ചാണ് കടുവയെ കീഴടക്കിയത്. വനം വകുപ്പ്, ആര്‍ആര്‍ടി സംഘം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആറ് തവണ മയക്ക് വെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.


വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നല്‍കുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. അതേസമയം, കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വയനാട് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശിയാണ് കര്‍ഷകനായ തോമസ്. നഷ്ടപരിഹാര തുക നല്‍കാനും മകന് വനംവകുപ്പില്‍ താല്‍കാലിക ജോലി നല്‍കാനും കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!