‘അധികം കളിച്ചാല്‍ പിടിച്ചു ജയിലില്‍ ഇടും’: കമ്ബനികള്‍ക്ക് റഷ്യയുടെ ഭീഷണി

ദില്ലി: യുക്രൈന് (Ukraine) എതിരായ സൈനിക നീക്കത്തില്‍ കടുത്ത നിലപാടാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കമ്ബനികള്‍ റഷ്യക്കെതിരെ (Russia) സ്വീകരിച്ചത്. പല കമ്ബനികളും റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇത്രയൊക്കെ സംഭവിക്കുമ്ബോഴും വെറുതെ നോക്കി നില്‍ക്കുകയായിരുന്നു റഷ്യന്‍ ഭരണകൂടം എന്നു കരുതിയെങ്കില്‍ തെറ്റി. പശ്ചിമേഷ്യയില്‍ നിന്നുള്ള കമ്ബനികളോട് പുടിന് ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
കമ്ബനികളുടെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും ഉന്നതരെ പിടിച്ച് ജയിലില്‍ ഇടുമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണ്‍ വഴിയും കത്തുകളിലൂടെയും നേരിട്ടും റഷ്യന്‍ അധികൃതര്‍ നിരവധി അന്താരാഷ്ട്ര കമ്ബനികളെ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊക്കക്കോള, ഐബിഎം, മക്ഡൊണാള്‍ഡ്, കെഎഫ്സി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, പിസ്സ ഹട്ട് തുടങ്ങിയ കമ്ബനികള്‍ക്കെല്ലാം മുന്നറിയിപ്പ് ലഭിച്ചു. റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച ഈ കമ്ബനികളുടെ എല്ലാം ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ബൗദ്ധിക ആസ്തികള്‍ അടക്കം കമ്ബനികളുടെ എല്ലാ ആസ്തികളും കണ്ടുകെട്ടുമെന്നുമാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
യുക്രൈനെതിരായ സൈനിക നീക്കത്തെ തുടര്‍ന്ന് റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആഗോള കുത്തക കമ്ബനികളും റഷ്യക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. തങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്ന കാര്യം വകവെക്കാതെ കമ്ബനികള്‍ റഷ്യയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഈ പട്ടിക നാള്‍ക്കുനാള്‍ വികസിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ഭീഷണിയുടെ സ്വരത്തില്‍ തന്നെ പുടിന് ഭരണകൂടം കമ്ബനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

