എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പ്രവൃത്തിക്ക് ഇന്ന് തുടക്കം

കാസർകോട്: എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒടുവിൽ യാഥാർഥ്യത്തിലേക്ക്. ദുരിതബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര വികസനം ലക്ഷ്യമാക്കി മുളിയാര്‍ വില്ലേജിലാണ് പുനരധിവാസ ഗ്രാമം ഒരുക്കുന്നത്. മുളിയാറിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കൈവശമുള്ള 25 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി.
ആദ്യഘട്ട നിർമാണ പ്രവര്‍ത്തനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിർമാണ കരാർ.
ആദ്യഘട്ട നിർമാണ പ്രവര്‍ത്തനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിക്കാണ് നിർമാണ കരാർ.