KSDLIVENEWS

Real news for everyone

ഏകോപിച്ചുള്ള പ്രവർത്തനം ; കാസർകോട് തീരദേശം കോവിഡ് ഭീതിയിൽ നിന്നും അകലുന്നു.

SHARE THIS ON

കാസർഗോഡ്: തീരദേശം കോവിഡ് ഭീതിയിൽ നിന്നും ഒഴിയുന്നു. ഒത്തൊരുമയോടെയുള്ള പ്രവർ … കാസർകോട് : നഗരസഭയിലെ 1 , 2 , 35 , 36 , 37 , 38 വാർഡുകൾ ഉൾകൊള്ളുന്ന തീരദേശ മേഖലയിൽ സ്വയം പ്രതിരോധം തീർത്ത് രോഗമുക്തി നേടി മൽസ്യത്തൊഴിലാളികൾ . ചേരങ്ക മുതൽ ഹാർബർ വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ വാർഡുകളിൽ നഗരസഭയും പൊലീസും ജനപ്രതിനിധികളും മത്സ്യതൊഴിലാളികളും ഒത്തൊരുമിച്ച് പ്രവർത്തിച്ചതോടെ രോഗവ്യാപനം തടയാനായി . നഗരത്തിലെ മത്സ്യ മാർക്കറ്റിൽ മത്സ്യം വിറ്റ് ഉപജീവനം നടത്തിയിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് പോസിറ്റീവായതോടെ തീരദേശത്ത് വറുതിയുടെ നാളുകളായിരുന്നു . എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭാ ഭരണ സമിതിയും പ്രദേശത്ത ജനങ്ങളും ഒറ്റകെട്ടായി മഹാമാരിയെ പിടിച്ചുകെട്ടാൻ നടത്തിയ തീവ്രശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി . സമൂഹ വ്യാപനമെന്ന ആശങ്ക മാറി . പ്രദേശത്തെ രാഷ്ട്രീയ , സാമൂഹിക പ്രവർത്തകരും ക്ഷേത്ര , മസ്ജിദ്, ഒത്തൊരുമയോടെയുള്ള പ്രവർ … കമ്മിറ്റികളും ബോധവൽക്കരത്തിന് നേതൃത്വം നൽകി . 101 രോഗികളാണ് കടപ്പുറത്തുണ്ടായിരുന്നത് . ഇതിൽ ഭൂരിഭാഗവും രോഗം ഭേദമായി തിരിച്ചെത്തി . ട്രോളിംഗ് നിരോധനം കഴിഞ്ഞ് മറ്റു സ്ഥലങ്ങളിൽ മത്സ്യ ബന്ധനം തുടരുമ്പോൾ ജില്ലയുടെ തീരമേഖലയിൽ രോഗ വ്യാപനത്തെ തുടർന്ന് മത്സ്യ ബന്ധനം നടന്നിരുന്നില്ല . ഇന്ന് ഉച്ചയ്ക്ക് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട് . കസബ കടപ്പുറത്ത് ഇന്ന് മൂന്ന് തോണികൾ കടലിലിറങ്ങി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!