KSDLIVENEWS

Real news for everyone

കരിപ്പൂർ വിമാനപടം
കോഴിക്കോട്ട് 52, മലപ്പുറത്ത് 23. 15 പേര്‍ ഗുരുതരാവസ്ഥയില്‍, ഒരാള്‍ വെന്റിലേറ്ററില്‍
മൊത്തം ചികിത്സയിലുള്ളവർ 75 പേർ

SHARE THIS ON

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് നിലവിൽ ചികിത്സയിലുള്ളത് 75 പേർ . ഇതിൽ 52 പേർ കോഴിക്കോട് ജില്ലയിലെ ആശുപത്രികളിലും 23 പേർ മലപ്പുറം ചില്ലകളിലെ ആശുപത്രികളിലുമാണ് . ഇന്ന് രാവിലെ ലഭിച്ച വിവരമനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അഞ്ചു പേരുടെയും നില ഗുരുതരമായി തുടരുകയാണ് . 8 കുട്ടികളടക്കം 24 പേരാണ് മിംമ്സ് ആശുപത്രിയിൽ ചികിത്സയിലുള്ളത് . ഇവരിൽ 18 പേർ സുഖം പ്രാപിച്ചു വരുന്നു . നാലു പേരുടെ നില ഗുരുതരമാണ് . ഒരാൾ വെന്റിലേറ്ററിലാണുള്ളത് . ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടു കുട്ടികളടക്കം 12 പേരാണ് ചികിത്സയിലുള്ളത് . ഇതിൽ 9 പേർ അപകട നില തരണം ചെയ്തു . 3 പേർ ഗുരുതരാവസ്ഥയിൽ . മെയ് ആശുപത്രിയിൽ ചികിത്സയിലുള്ള 8 പേരിൽ 7 പേരുടെയും നില മെച്ചപ്പെട്ടു . ഒരാൾ ഗുരുതരാവസ്ഥയിൽ . ഇഖ്റ ആശുപത്രി ചികിത്സയിലുള്ള ആളുടെ ആരോഗ്യം മെച്ച as നിലയിലാണ് . മലപ്പുറം കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ. ഒരാളാണ് ചികിത്സയിലുള്ളത് . നില തൃപ്തികരമാണ് . പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ ചികിത്സയിലുള്ള 3 കുട്ടികളടക്കം 11 പേരുടെയും ആാരഗ്യ നിലയിൽ വലിയ പുരോഗതിയുണ്ട് . മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാളുടെ നില തൃപ്തികരമാണ് . പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണ് . കോട്ടക്കൽ മിംമ്സ് ആശുപത്രിയുള്ള അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണ് . മൗലാനാ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ് . കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും മഞ്ചേരി മലബാർ ആശുപത്രിയിലും ഇപ്പോൾ ആരും ചികിത്സയിലില്ല . 18 പോണ് അപകടത്തിൽ മരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!