ലോക സൈക്ലിങ് ട്രാക്കിൽ 55-ാം സ്ഥാനം നേടിയ ഇക്ബാലിന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് സ്വീകരണം നൽകി
ചെർക്കള : ലോകത്തിലെ ഏറ്റവും മികച്ച സൈക്ലിംഗ് ട്രാക്കിംഗ് ആപ്പ് ആയ സ്ട്രാവ സംഘടിപ്പിച്ച ലക്ഷക്കണക്കിന് സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്ലിംഗ് വീക്ക് ചലഞ്ചിൽ പ്രമുഖ സൈക്ലിസ്റ്റുകളോടൊപ്പം മൽസരിച്ച് ലോക റാങ്കിങ്ങിൽ 55-ാം സ്ഥാനം കരസ്ഥമാക്കി കാസറഗോഡ് ജില്ലയ്ക്കും കേരളത്തിനുമാകെ അഭിമാനമായി മാറിയിരിക്കുകയാണ് കാസറഗോഡ് ചെർക്കള സ്വദേശി ഇക്ബാൽ . തന്റെ അഞ്ചാമത്തെ പരിശ്രമത്തിലാണ് പ്രശസ്തരായ സൈക്കിളിസ്റ്റുകളോട് കിട പിടിക്കുന്ന രീതിയിൽ തന്റെ ഈ അപൂർവ്വ നേട്ടം അദ്ദേഹത്തിന് കൈവരിക്കാൻ സാധിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ് ഇക്ബാൽ. ലോക്ക് ഡൌൺ മൂലം തന്റെ സ്റ്റിക്കർ കട അടച്ചിടേണ്ടി വന്നപ്പോൾ സൈക്ലിങ്ങിൽ ഇറങ്ങിയ ഇക്ബാൽ കേരളത്തിലെ വ്യാപാരികളുടെ അഭിമാനമായിരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് പ്രസിഡണ്ട് ബി.എം ഷെരീഫ്ന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സി.കെ ബഷീർ ഇക്ബാലിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് പ്രഭാകരൻ നമ്പ്യാർ ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് ലുലു സ്വാഗതവും സെക്രട്ടറിമാരായ മുത്തലിബ് ബേർക്ക, സാദിക്ക് നെക്കര, റഷീദ് കനിയടുക്കം, എക്സിക്യൂട്ടീവ് അംഗങ്ങളായ
ബച്ചി മാക്, ജാഫർ വീൽ വേൾഡ് ,ആമു ദുബായ് എന്നിവർ ആശംസ അർപ്പിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.