കണ്ണൂരിൽ സ്വർണ്ണവേട്ട ; കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും സ്വർണ്ണവേട്ട . കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ . കാഞ്ഞങ്ങാട് പള്ളിക്കര കീക്കാനത്തെ പൂച്ചക്കാട് ഹൗസിൽ മുഹമ്മദ് റിയാസ് ( 25 ) , വയനാട് സ്വദേശി മുഹമ്മദ് ഫൈസൽ ( 27 ) , നാദാപുരം സ്വദേശി മുഹമ്മദ് ഷബീർ എന്നിവരെയാണ് എയർ കസ്റ്റംസ് പിടികൂടിയത് . മുഹമ്മദ് റിയാസിൽ നിന്ന് 17.43 ലക്ഷം രൂപവിലമതിക്കുന്ന 345 ഗ്രാം സ്വർണ്ണവും മുഹമ്മദ് ഫൈസലിൽ നിന്ന് 17.63 ലക്ഷം രൂപയുടെ 345 ഗ്രാം സ്വർണ്ണവും മുഹമ്മദ് ഷബീറിൽ നിന്ന് 24.75 ലക്ഷം രൂപയുടെ 490 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത് . മുഹമ്മദ് റിയാസ് ഷാർജയിൽ നിന്നുമാണ് എത്തിയത് .

