KSDLIVENEWS

Real news for everyone

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടൊവിനോ ചിത്രം നാരദന്റെ റീലീസ് മാറ്റി

SHARE THIS ON

കൊച്ചി: മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം നാരദന്റെ റിലീസ് മാറ്റി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ഒമിക്രോണ്‍ രോഗികള്‍ ദിനംപ്രതി വ‌ദ്ധിക്കുന്നതുമാണ് റിലീസ് മാറ്റാനുള്ള കാരണം.

ഈ മാസം 27നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ മാദ്ധ്യമലോകത്തെ ആസ്പദമാക്കി നി‌ര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്.

ടൊവിനോയ്ക്ക് പുറമേ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, വിജയ രാഘവന്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാറാസിന് ശേഷം അന്ന ബെന്നിന്റേതായി പുറത്തുവരാനിരുന്ന ചിത്രം കൂടിയായിരുന്നു നാരദന്‍. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നി‌ര്‍വഹിച്ചിരിക്കുന്നത്.

നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സല്യൂട്ടിന്റെ റിലീസും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!