പ്രതിദിന വർദ്ധനവിൽ ജനം കോവിഡിനെതിരെ ജാഗ്രതയിൽ നീങ്ങുമ്പോൾ ലാഘവത്തോടെയുള്ള പരസ്യം ” കോവിഡ് ബാധിച്ചാല്‍ അരലക്ഷമെന്ന് ഗോപു നന്തിലത്തിന്റെ പരസ്യം” ഇരച്ചുകയറി ജനം, ഷോറൂമുകള്‍ അടപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് രോഗികള്‍ ഉയരുമ്പോള്‍ കൊവിഡ് ബാധിച്ചാല്‍ അരലക്ഷം എന്ന ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ പരസ്യം വിവാദത്തില്‍. ഷോറൂമുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് അരലക്ഷം രൂപ വരെ തിരിച്ചു നല്‍കുമെന്നാണ് നന്തിലത്ത് പരസ്യം നല്‍കിയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ 50000 രൂപ വരെ തിരിച്ചു നല്‍കുമെന്ന പരസ്യം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഇതോടെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷോറൂമിന് മുന്‍പില്‍ നിരവധി പേരാണ് ഒത്തുകൂടിയത്. ശേഷം പോലീസ് എത്തി ഷോറൂമുകള്‍ അടപ്പിക്കുകയും ചെയ്തു. കൊവിഡ് രക്ഷാവലയം എന്ന പേരിലാണ് പരസ്യം ഇറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ ഏത് ഷോറൂമില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചാല്‍ പണം തിരിച്ചു നല്‍കുമെന്നായിരുന്നു ഓഫര്‍.
പര്‍ച്ചേസ് ബില്‍ തുകയുടെ 50,000 രൂപ വരെ തിരികെ നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് 74 ശതമാനം വരെ ഓഫറും നല്‍കിയിരുന്നു. ഇതോടെയാണ് സാമൂഹിക അകലം പോലും പാലിക്കാതെ ആള്‍ക്കൂട്ടം ഷോറുമുകളിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പുകള്‍ ഉച്ചയോടെ തന്നെ പോലീസ് അടപ്പിക്കുകയായിരുന്നു