KSDLIVENEWS

Real news for everyone

മുന്‍ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

SHARE THIS ON

സംഭവം കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മുൻഭാര്യയെന്ന് കരുതിയാണ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
സംഭവത്തില്‍ നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്.
ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു. ക്ലാർക്ക് ശ്രീഷമയ്ക്കാണ് പരിക്കേറ്റത്. ശ്രീഷമയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!