KSDLIVENEWS

Real news for everyone

അബ്ദുൾ റഹ്‌മാൻ ഔഫിന്റെ കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചുനൽകുന്ന വീടിന് കുറ്റിയടിക്കൽ കർമ്മം നടന്നു

SHARE THIS ON

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട അബ്ദുൾറഹ്‌മാൻ ഔഫിന്റെ കുടുംബത്തിന് പഴയ കടപ്പുറത്ത് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന വീടിന് കുറ്റിയടിച്ചു. സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് കുറ്റിയടിക്കൽ കർമം നടത്തി.

സയ്യിദ് ഇസ്മായിൽ തങ്ങൾ അസ്ഹർ കുണിയ, പഴയ കടപ്പുറം ജമാഅത്ത് പ്രസിഡന്റ് പി.കെ.മഹമൂദ് ഹാജി, ജമാഅത്ത് ഖത്തീബ് അബ്ദുൾ മജീദ് അമാനി, മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ മുസ്‌ലിയാർ, അബ്ദുൾ റഹ്‌മാൻ ഹാജി, മടിക്കൈ അബ്ദുള്ള ഹാജി, അബ്ദുൾ ഖാദർ ഹാജി ചിത്താരി, കെ.പി.അബ്ദുൾ റഹ്‌മാൻ, സത്താർ പഴയ കടപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!