ബഡ്ജറ്റ് 2021, കാസർഗോഡ് പാക്കേജ് -125 കോടി; ജില്ലയ്ക്കനുവദിച്ച പ്രധാന പദ്ധതികൾ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ അവസാന പൊതുബജറ്റിന് അഭിവാദ്യമർപ്പിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. ക്ഷേമപെൻഷൻ വർധിപ്പിച്ചത്, ലൈഫ് പദ്ധതിയിൽ ഒന്നരലക്ഷം പുതിയ വീടുകൾ നൽകുന്നത്, കർഷകരുടെ വിളകൾക്ക് താങ്ങുവില വർധിപ്പിച്ചത്, ജീവനക്കാർക്കും അധ്യാപകർക്കും ശമ്പള പരിഷ്കരണം ഏപ്രിൽ ഒന്നുമുതൽ നൽകാനും ക്ഷാമബത്ത കുടിശ്ശിക പ്രഖ്യാപനം ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ജീവനക്കാർ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിദ്യാനഗർ സിവിൽ സ്റ്റേഷനുമുന്നിൽ നടന്ന പ്രകടനത്തിന് കെ.രാഘവൻ, കെ.പി.ഗംഗാധരൻ, വി.ചന്ദ്രൻ, വി.ശോഭ, കെ.വി.രമേശൻ, അശോക് കുമാർ, ബി.വിജേഷ്, വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

