KSDLIVENEWS

Real news for everyone

തെരുവില്‍ ആരോ വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റുന്ന മോഹന്‍ലാല്‍; കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ,

SHARE THIS ON

തെരുവില്‍ ആരോ വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റുന്ന മോഹന്‍ലാല്‍; കയ്യടിച്ച്‌ സോഷ്യല്‍മീഡിയ,വീഡിയോ മോഹന്‍ലാലിന്‍റെ സിനിമകള്‍ പോലെ തന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റു വീഡിയോകളെയും ആരാധകര്‍ സ്വീകരിക്കാറുണ്ട്.നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടന്‍ കൂടിയാണ് ലാല്‍. ഇപ്പോഴിതാ താരത്തിന്‍റെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പാര്‍ക്കിംഗ് ഏരിയയില്‍ ആരോ വലിച്ചെറിഞ്ഞ കടലാസു കഷണങ്ങള്‍ ഒരു മടിയുമില്ലാതെ എടുത്തു മാറ്റുന്ന ലാലിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വിദേശത്ത് എവിടെയോ ആണ് സംഭവം നടന്നിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്‍റെ പ്രവൃത്തിയെ അഭിനന്ദിച്ചു രംഗത്തെത്തുന്നത്.

അതേസമയം ലാലിന്‍റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികം വീണ്ടും റിറീലിസിന് ഒരുങ്ങുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഫടികത്തിന്‍റെ റീ എന്‍ട്രി. ഫെബ്രുവരി 9നാണ് ചിത്രം തിയറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!