KSDLIVENEWS

Real news for everyone

ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സമൂഹമാധ്യമങ്ങളെ ചില രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുന്നു: സോണിയാ ഗാന്ധി

SHARE THIS ON

സമൂഹ്യമാധ്യമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടപെടുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഫേസ്ബുക്കിനെയും ട്വിറ്ററിനെയും ചില രാഷ്ട്രീയ നേതാക്കള്‍ ഉപയോഗിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി. ലോക്സഭയിലെ ശൂന്യവേളയിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. വിദ്വേഷപ്രസംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ രാജ്യത്ത് ഒരു നയമില്ല. ഭരണകക്ഷിക്ക് അനുകൂലമായ സാഹചര്യം മെനഞ്ഞുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വാര്‍ത്തയെന്ന രീതിയില്‍ വിഷലിപ്തമായ പ്രചരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത് തടയാന്‍ നിയമസംവിധാനമില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.

മറ്റുരാജ്യങ്ങളിലേത് പോലെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍‌ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായെന്നും സോണിയ കൂട്ടിച്ചേര്‍‌ത്തു. ഇത് ജനങ്ങള്‍ വിശ്വിസിക്കുന്നത് കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!