കാറ്റും മഴയും കോവിഡും ,മൊഗ്രാൽ പുത്തൂരിൽ ആശ്വാസ പ്രവർത്തനങ്ങളുമായി വൈറ്റ് ഗാർഡ്

എരിയാൽ : കാറ്റിലും മഴയിലും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്, കോവിഡ് കേസുകളും കൂടി വരികയാണ്, സമ്പൂർണ്ണ ലോക് ഡൗണും കൂടി വന്നതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്, മൂന്ന് ദിവസത്തോളമായി പലേടത്തും വൈദ്യുതി മുടങ്ങിയിട്ട്.ശക്തമായി കാറ്റിൽ മരങ്ങളും തെങ്ങുകളും വീടിന് മുകളിലേക്ക് മറിഞ്ഞു വീണു വീടുകൾ ഭാഗികമായി തകർന്നു, കോവിഡ് വ്യാപനം മൂലം നിരവധി കുടുംബങ്ങളാണ് വീടുകളിൽ കോറൻറ്റൈനിൽ കഴിയുന്നത്, കോവിഡിലും കാറ്റിലും മഴയിലും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമാവുകയാണ് സഹായവുമായി ഓടിയെത്തുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ വൈറ്റ് ഗാർഡ് ടീം, മെഡിസിൻ വിതരണം, ഭക്ഷ്യ കിറ്റ് വിതരണം, അണു നശീകരണം, രോഗികളെ ആശുപത്രിയിലെത്തിക്കൽ, വാക്സിൻ രജിസ്ട്രേഷൻ, കോവിഡ് പരിശോധനക്ക് എത്തിക്കൽ, മെഡിക്കൽ കോളേജ്, ടാറ്റാ ആശുപത്രി എന്നിവിടങ്ങളിൽ കഴിയുന്ന നാട്ടിലെ രോഗികളെ സഹായിക്കൽ, അപകടത്തിൽ പെട്ട മരങ്ങൾ മുറിച്ചു മാറ്റൽ, പഞ്ചായത്ത് എഫ് എസ് എൽ ടി കേന്ദ്രത്തിലേക്ക് വേണ്ട സഹായങ്ങൾ എല്ലാം വൈറ്റ് ഗാർഡ് പ്രവർത്തകർ ഓടിയെത്തി ചെയ്യുന്നു, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും യൂത്ത് ലീഗ് കമ്മിറ്റിയും വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മികച്ച സപ്പോർട്ടാണ് നൽകി വരുന്നത്, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസലും, വൈ പ്രസിഡണ്ട് മുജീബ് കമ്പാറിൻ്റെയും നേതൃത്തിൽ ഗ്രാമ -ബ്ലോക്ക് – ജില്ലാ പഞ്ചായത്തംഗങ്ങളും ആവശ്യമായ സഹായങ്ങളും ജാഗ്രതാ നിർദ്ദേശങ്ങളുമായി പ്രവർത്തന രംഗത്ത് സജീവമാണ്,,

