കാഞ്ഞാങ്ങാട്ടെ ഹോട്ടലുകളിൽ റെയ്ഡ്, നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ സാധനങ്ങൾ പിടികൂടി

കാഞ്ഞങ്ങാട് :നഗരസഭ പരിധിയിലെ പന്ത്രണ്ടോളം ഹോട്ടലുകളില്‍ പരിശോധന നടത്തി. പലയിടത്ത് നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു,
ഷാലിമാര്‍,ലിംമാസ്, പടന്നക്കാട് ഫില്‍ ഫില്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് പഴകിയ കോഴി, ബീഫ്, മട്ടന്‍, , ചൈനീസ് മസാല, എണ്ണക്കടികള്‍,പൊറോട്ട പഴകിയ കഞ്ഞി, തൈര് എന്നിവ പിടിച്ചെടുത്തു.
ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്,
സൂപ്പർവൈസർ കെ.പി ഷൈൻ,ഒന്നാം ഗ്രേഡ് ജൂനീയർ ഹെൽത്ത് ഇൻസ്പെക്ടർ ബീന വി.വി,രണ്ടാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിമ പി .വി,ബിജു അനൂർ,ഷിജു എന്നിവർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി

