മുഴുവൻ എസ് എസ് എൽ സി വിജയികളെയും ആദരിച്ച് എം എസ് എഫ് കുന്നിൽ യൂണിറ്റ്

മൊഗ്രാൽ പുത്തൂർ : കുന്നിൽ പ്രദേശത്തെ എസ് എസ് എൽ സി പരീക്ഷ എഴുതിയ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്ക് എം എസ് എഫ് കുന്നിൽ ഹബീബ് എക്സലൻസി അവാർഡ് നൽകി ആദരിച്ചു.
എ + ജേതാക്കൾക്കൊപ്പം മറ്റു ഗ്രേഡുള്ള വിദ്യാർത്ഥികൾക്കും ഫലം വന്നയുടെ നെ എം എസ് എഫ് ഭാരാവാഹികൾ വീട്ടിലെത്തി മധുരം നൽകുകയും എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഹബീബ് റഹ്മാന്റെ സ്മരാണാർത്ഥമുള്ള അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.
എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി അനസ് കുന്നിൽ, സുഹൈദ് കുന്നിൽ,ഭാരാവാഹികളായ അഫ്രാസ് പി.എച്ച്, അജ്മൽ അമാൻ, നഷാത്, റിസുവാൻ, മർഫാൻ, ജുനൈദ്, അമീൻ, ഷിബാൻ
തുടങ്ങിയവർ നേതൃത്വം നൽകി.

