നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്ബനികള്‍; ഒരു മാസത്തിനകം നിരക്ക് കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഡാറ്റാ, കോളിംഗ് പ്ലാനുകളുടെ നിരക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇരു കമ്ബനികളും ആലോചിക്കുന്നതെന്നാണ് വിവരം
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ഒരു മാസത്തിനകം നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിലോ നവംബറിലോപുതിയ നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് സിഎന്‍ബിസി-ടിവി 18 ആണ് റിപ്പോര്‍ട്ട് ചെയ്തത്.ഡാറ്റാ കോളിംഗ് പ്ലാനുകളുടെ നിരക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇരു കമ്ബനികളും ആലോചിക്കുന്നതെന്നാണ് വിവരം.