ഇന്ന് സംസ്ഥാനത്ത് 12 കോവിഡ് മരണം, കാസര്‍കോട് ഏഴ് മാസം പ്രായമായ കുഞ്ഞുൾപ്പടെ രണ്ട് പേർ മരിച്ചു
കാസർകോട്: ഇന്ന് ജില്ലയിൽ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 7 മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ബളാൽ സ്വദേശി റിസ ( 7 മാസം) ആണ് മരിച്ചത്. മറ്റൊരാൾ കാസർഗോഡ് നഗര സഭ പരിധിയിലെ മോഹനൻ എന്ന വ്യക്തിയും. റിസ എന്ന കുട്ടിയുടെ അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണേിയയെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു കുഞ്ഞ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ തിരുവനന്തപുരത്ത് മാത്രം മരിച്ചു. സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.