KSDLIVENEWS

Real news for everyone

പാലക്കാട് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ; വടിവാളിൽ രക്തക്കറയും മുടിനാരിഴയും കണ്ടെത്തി

SHARE THIS ON

പാലക്കാട് ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ; വടിവാളിൽ രക്തക്കറയും മുടിനാരിഴയും കണ്ടെത്തി ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആയുധങ്ങളാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണന്നൂരിലാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വെട്ടേറ്റു മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. കൊലക്ക് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ആയുധങ്ങളാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വാളിൽ കണ്ടെത്തിയ മുടിനാരിഴയും രക്തവും സഞ്ജിത്തിന്റെതാണോ എന്ന് കണ്ടെത്താൻ ഇത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!