KSDLIVENEWS

Real news for everyone

സുശാന്ത് സിങ് രജ്പുതിന്റെ അഞ്ച് ബന്ധുക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

SHARE THIS ON

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333ല്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

സുശാന്തിന്റെ സഹോദരീ ഭര്‍ത്താവായ ഒ.പി സിങ്ങിന്റെ സഹോദരി ഗീത ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പട്‌നയില്‍ നിന്ന് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്. ഗീത ദേവിയുടെ ഭര്‍ത്താവ് ലാല്‍ജീത് സിങ്, അദ്ദേഹത്തിന്റെ മകള്‍ അമിത് ശേഖര്‍, രാം ചന്ദ്രസിങ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്.

10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ബാല്‍മുകുന്ദ് സിങ്, ദില്‍ ഖുഷ് സിങ് എന്നിവരെ വിദഗ്ധ ചികിത്സക്കായി പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ബാല്‍മീകി സിങ്, ടോനു സിങ് എന്നിവര്‍ ലഖിസരായി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!