KSDLIVENEWS

Real news for everyone

ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥയുടെ വീട്ടില്‍ വന്‍മോഷണം; നഷ്ടപ്പെട്ടത് എട്ടുലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും

SHARE THIS ON

തിരുവനന്തപുരം: അരുവിക്കരയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് എട്ട് ലക്ഷം രൂപയും 32 പവന്‍ സ്വര്‍ണവും കവര്‍ന്നു. ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ റിസര്‍ച്ച്‌ ഓഫീസര്‍ രാജി പി ആറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. രാജിയുടെ വസ്തു വിറ്റ എട്ട് ലക്ഷം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവുമാണ് കവര്‍ന്നത്. വീടിന്റെ പ്രധാന വാതില്‍ കുത്തി പൊളിച്ച്‌ അകത്ത് കടന്ന മോഷ്ടാവ്, ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു.

വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്. രണ്ട് പേര്‍ സഞ്ചിയുമായി വീടിന്റെ മതില്‍ ചാടി കാറില്‍ കയറി പോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതാണെന്ന് വ്യക്തമായത്. അരുവിക്കര പൊലീസും ഡോഗ് സ്‌ക്വാഡ് ഫോറന്‍സിക് പരിശോധന നടത്തി.

STORY HIGHLIGHTS: Theft in a home Aruvikkara Thiruvananthapuram

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!