KSDLIVENEWS

Real news for everyone

സ്വർണ്ണവില പവന് വീണ്ടും 35,000 രൂപയായി കുറഞ്ഞു

SHARE THIS ON

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 35,000 രൂപയിലേയ്ക്ക് താഴ്ന്നു. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് പവന്റെ വിലയിൽ 400 രൂപകുറഞ്ഞത്. 4375 രൂപയാണ് ഗ്രാമിന്റെ വില.

ഫെബ്രുവരി അഞ്ചിന് 35,000 രൂപയിലെത്തിയ വില പിന്നീട് 800 രൂപവരെ കൂടിയിരുന്നു. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ആഗോള വിപണിയിലാകട്ടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,791.36 ഡോളറിലേയ്ക്ക് താഴ്ന്നു. ആഗോളതലത്തിൽ ബോണ്ടുകളിൽനിന്നുള്ള ആദായം വർധിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. ആഗോളതലത്തിൽ വിലയിടിഞ്ഞതും ഇറക്കുമതി തീരുവ കുറച്ചതുമാണ് ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിച്ചത്.

ദേശീയ വിപണിയിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,772 രൂപയായി. 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലാവാരമായ 56,200ൽനിന്ന് 9,500 രൂപയുടെ കുറവാണുണ്ടായത്. സംസ്ഥാനത്താകട്ടെ ഏറ്റവും ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 7000 രൂപയും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!