KSDLIVENEWS

Real news for everyone

സ്കൂളിലെ ആൺകുട്ടികളുമായി ലൈംഗിക ബന്ധം; യുഎസില്‍ 6 അധ്യാപികമാര്‍ അറസ്റ്റില്‍

SHARE THIS ON

വാഷിങ്ടൻ∙ വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് രണ്ടു ദിവസത്തിനിടെ യുഎസിൽ ആറ് അധ്യാപികമാർ അറസ്റ്റിൽ. എലൻ ഷെൽ (38), ഹെതർ ഹെയർ (32), എമിലി ഹാൻകോക്ക് (26), എമ്മ ഡെലാനി ഹാൻകോക്ക്, ക്രിസ്റ്റൻ ഗാന്റ് (36), അല്ലീ ഖേരദ്മൻഡ് (33) എന്നിവരാണ് അറസ്റ്റിലായത്. 16 വയസ്സുള്ള 2 ആണ്‍കുട്ടികളുമായി മൂന്നു തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നതാണ് ഡാൻവില്ലിലെ എലൻ ഷെൽ എന്ന അധ്യാപികയ്ക്കെതിരായ കുറ്റം. അര്‍ക്കന്‍സാസിലെ അധ്യാപിക ഹെതര്‍ ഹെയർക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തിയത്. കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നതാണ് കുറ്റം. ഒക്‌ലഹോമയിൽ നിന്നുള്ളയാളാണ് മറ്റൊരു അധ്യാപികയായ എമിലി ഹാൻ‌കോക്ക്. ലിങ്കൺ കൗണ്ടിയിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്ത എമ്മ ഡെലാനി ഹാൻകോക്കയ്ക്കെതിരെ, 15 വയസ്സുള്ള വിദ്യാർഥിയുമായി ബന്ധമുണ്ടെന്നതിന്‍റെ പേരിലാണ് കേസെടുത്തത്. അയോവയിലെ ഡെസ് മോയ്‌നിലെ ഹൈസ്‌കൂളിൽ ഇംഗ്ലിഷ് അധ്യാപികയായ ക്രിസ്റ്റൻ ഗാന്റ് കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി സ്കൂളിന് അകത്തുംപുറത്തും അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണു കേസ്. ജെയിംസ് മാഡിസൺ ഹൈസ്‌കൂളിലെ അധ്യാപികയായ അല്ലീ ഖേരദ്‌മൻഡ് മാസങ്ങളായി ഒരു വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. പെൻസിൽവാനിയയിൽ നിന്നുള്ള ജാവലിൻ പരിശീലക ഹന്ന മാർത്തയെ (26) അവര്‍ പരിശീലിപ്പിച്ച 17 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പേരിലും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!