KSDLIVENEWS

Real news for everyone

സോണിയ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ; നിരീക്ഷണത്തില്‍

SHARE THIS ON


ന്യൂഡല്‍ഹി∙ കോവിഡ് അനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോര്‍ട്ട്. സോണിയയുടെ മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ജൂണ്‍ രണ്ടിനാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 12ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസനാളത്തിലെ അണുബാധയ്ക്കുള്ള ചികിത്സയാണ് നടക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിയില്‍ സോണിയയ്‌ക്കൊപ്പമുണ്ട്. ഇഡിയുടെ ചോദ്യം ചെയ്യല്‍ നേരിടുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാത്രി മുതല്‍ ആശുപത്രിയില്‍ തുടരുകയാണ്. 23-ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സോണിയയ്ക്കും ഇഡി നോട്ടിസ് നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!