സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
വടകര റൂറല്‍ എസ്.പി ഓഫിസ് ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46) ആണ് മരിച്ചത്.
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന വടകര റൂറല്‍ എസ്.പി ഓഫിസ് ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46) ആണ് മരിച്ചത്. കഴിഞ്ഞ 13 മുതല്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിക്കോടി സ്വദേശി മുഹമ്മദ് കോയയും മരിച്ചു. 55 വയസായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു.
അതേസമയം കോഴിക്കോട് ജില്ലയില്‍ പുതിയതായി 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇതില്‍ 96 കേസുകളും സമ്ബര്‍ക്കത്തിലൂടെയാണ്. ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗ വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്.