ഖുർആൻ ഒളിപ്പിച്ച് കൊണ്ട് വരേണ്ട വസ്തുവല്ല.
മന്ത്രി ജലീലിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി
കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ ഒളിച്ചു കൊണ്ടുവരേണ്ടതല്ലെന്നും അത് മതവിശ്വാസികളോട് ചെയ്ത അനീതിയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ മന്ത്രി കെ.ടി. ജലീലിെന്റ വിശദീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രസില്‍ നിന്നുള്ള വാഹനത്തില്‍ എടപ്പാളിലേക്ക് കൊണ്ടുവന്നത് ഖുര്ആെന്റ പതിപ്പുകളാണെന്ന് മന്ത്രി പറഞ്ഞിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ ആര്‍ക്കും കൊണ്ടുവരാവുന്നതും വിതരണം ചെയ്യാവുന്നതും ആണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വളരെ സുതാര്യമായി അങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കെ അതിലൊരു ദുഷിപ്പ് കേള്‍പ്പിച്ചത് മതവിശ്വാസികളോട് ചെയ്ത അനീതിയാണ്.മതഗ്രന്ഥത്തെ വിവാദങ്ങളിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.