കീഴൂരിൽ വീണ്ടും കോവിഡ് മരണം; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
കീഴൂർ പടിഞ്ഞാറിലെ പരേതനായ പള്ളിക്കരത്ത് മുഹമ്മദിന്റെ മകൻ സുബൈർ (40) ആണ് മരിച്ചത്
കാസർകോട്: കോവിഡ് ബാധിച്ച് ഉക്കിനടുക്ക കോവിഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കീഴൂർ പടിഞ്ഞാറിലെ പരേതനായ പള്ളിക്കരത്ത് മുഹമ്മദിന്റെ മകൻ സുബൈർ (40) മരണപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കീഴൂർ കടപ്പുറത്തെ ലീല ഇന്ന് മരണപ്പെട്ടിരുന്നു. ഇതോടെ കീഴൂരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കക്ക് വഴി വെച്ചിട്ടുണ്ട്.