KSDLIVENEWS

Real news for everyone

കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിക്ക് രണ്ടുവർഷം കഠിനതടവ്

SHARE THIS ON

കാസർകോട്‌: കഞ്ചാവുമായി അറസ്റ്റിലായ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 25,000 പിഴയും വിധിച്ചു. പെരിയടുക്കത്തെ അബൂബക്കർ സിദ്ദിഖി(42)നെയാണ് കാസർകോട് അഡീഷണൽ കോടതി രണ്ട് ജഡ്ജി രാജൻ തട്ടിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2016 നവംബർ 13-ന് കുഡ്‌ലു പെരിയടുക്കയിൽവെച്ചാണ് 1.3 കിലോ കഞ്ചാവുമായി കാസർകോട് എസ്.ഐ. ആയിരുന്ന പി.അജിത്ത്കുമാർ പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!