മുംബൈയിൽ ബഹുനില കെട്ടിടത്തിന്റെ 22ാം നിലയിൽ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാൾ അറസ്റ്റിൽ

മുംബൈയില്‍ ബഹുനില കെട്ടിടത്തിന്റെ 22ാം നിലയില്‍ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാള്‍ അറസ്റ്റില്‍.നോമാന്‍ ഡിസൂസ എന്നയാളാണ് മുംബൈ പൊലീസിന്റെ പിടയിലായത്.
22ാം നിലയില്‍, കെട്ടിടത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ കൈവരിയില്‍ നിന്നായിരുന്നു ഇയാളുടെ സാഹസിക പ്രകടനം. ഇവിടെ കൈകള്‍ കുത്തി കാലുകള്‍ മുകളിലേക്കാക്കിയായിരുന്നു ഇയാള്‍ സാഹസിക പ്രകടനം നടത്തിയത്. ഇയാളുടെ സുഹൃത്തുക്കള്‍ വിഡിയോ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു.
സാഹസിക വിഡിയോ ചിത്രീകരണത്തിനിടെ ആളുകള്‍ മരിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് നടപടികള്‍ കര്‍ശനമാക്കിയത്.

