KSDLIVENEWS

Real news for everyone

കോവിഡ് സെന്ററിൽ പ്രതി മരിച്ച സംഭവം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് , രണ്ട് മരണ കാരണങ്ങൾ

SHARE THIS ON

അമ്ബലക്കല: കോവിഡ് സെന്ററില്‍ കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദനമേറ്റ് കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. മരണത്തിന് ഇടയാക്കിയത് എന്ന് ചൂണ്ടിക്കാണിച്ച്‌ രണ്ട് കാരണങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

തലയ്‌ക്കേറ്റ മര്‍ദനവും, ശരീരത്തിലേറ്റ മര്‍ദനവുമാണ് മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പ് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിലാണ് മര്‍ദനമേറ്റിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് രാവിലെ 10 മണിക്കാണ് ഷമീറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

ലാത്തി, ചൂരല്‍ എന്നിവ കൊണ്ട് ഷമീറിനെ മര്‍ദിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അമ്ബളിക്കലയിലെ ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. മറ്റ് രണ്ട് പേരെ കൂടി ഇന്ന് ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!