KSDLIVENEWS

Real news for everyone

സൗദിയിൽ ഫൈനൽ എക്സിറ്റ് അടിച്ച് രാജ്യം വിടാൻ കഴിയാത്തവർക്ക് ആശ്വാസമായി രാജാവിന്റെ പുതിയ തീരുമാനം

SHARE THIS ON

റിയാദ് : സൗദിയില്‍ ഫൈനല്‍ എക്സിറ്റ് അടിച്ച്‌ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായി രാജാവിന്റെ നിര്‍ദേശം.

ഈ മാസം 31 വരെ സൗജന്യമായി വീസ കാലാവധി നീട്ടി നല്‍കാനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച്‌ നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച്‌ നടപടികള്‍ ആരംഭിച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം ജവാസാത്ത് അറിയിച്ചു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുകയും പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളും പ്രയാസങ്ങളും നേരിടാന്‍ സൗദി സര്‍ക്കാര്‍ തുടര്‍ച്ചയായി അനുവദിക്കുന്ന നിയമ-സാങ്കേതിക ഇളവുകളുടെ ഭാഗമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇങ്ങനെ കാലാവധി നീട്ടാന്‍ ജവാസാത്തില്‍ ഹാജരാകുകയോ പ്രത്യേക അപേക്ഷ നല്‍കുകയോ വേണ്ടതില്ല.

സ്വമേധയാ ഓണലൈനില്‍ പുതുക്കപ്പെടും എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇത്തരം 28,884 അന്തിമ എക്സിറ്റ് വീസകളുടെ കാലാവധിയാണ് നീട്ടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!