KSDLIVENEWS

Real news for everyone

പി പി ഉമർ മുസ്ലിയാർ കൊയ്യോട് കാസർകോട് സംയുക്ത ഖാസിയായി ചുമതലയേറ്റു

SHARE THIS ON

കാസർകോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പി പി ഉമർ മുസ്ലിയാർ കൊയ്യോട് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയായി ചുമതലയേറ്റു. തളങ്കര മാലിക് ദീനാർ വലിയ ജമാഅത്ത് പള്ളി പരിസരത്ത് നടന്ന ചടങ്ങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാസിയെ ശിരോവസ്ത്രവും തലപ്പാവുമണിയിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് എൻ എ നെല്ലിക്കുന്ന് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, മംഗളൂരു ഖാസി നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സമസ്‌ത കാസർകോട് ജില്ലാ പ്രസിഡന്റ് എം എസ് തങ്ങൾ മദനി ഓലമുണ്ട, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡൻ്റ് എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, മുൻ മന്ത്രി സി ടി അഹമ്മദലി, മാലിക് ദീനാർ ഖത്തീബ് കെ എം അബ്ദുൽ മജീദ് ബാഖവി, എസ്എംഎഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ കല്ലായി, സമസ്ത‌ത ജില്ലാ വർക്കിങ് സെക്രട്ടറി അബ്ദുല്ല ഫൈസി ചെങ്കള, മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ ബാരി ഹുദവി, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റുമാരായ യഹ്‌യ തളങ്കര, അബ്ദുൽ കരീം കോളിയാട്, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിൻ്ടി, അഹമ്മദ് മഖ്സൂദ് ഫോർട്ട് റോഡ്, സെക്രട്ടറിമാരായ കെ ബി മുഹമ്മദ് കുഞ്ഞി, മാഹിൻ കേളോട്ട്, എം എ എച്ച് മഹമൂദ് തുടങ്ങിയവർ പ്രസംഗിച്ചു. സംയുക്ത ജമാഅത്തിൻ്റെ കീഴിലുള്ള 109 മഹല്ലുകളിലെ ഖത്തീബുമാരും മറ്റു മതപണ്ഡിതരും വിവിധ മഹല്ല് അംഗങ്ങളും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു

error: Content is protected !!