വാക്സിനേഷന് പിന്നാലെ ഉത്തർപ്രദേശിൽ ജീവനക്കാരൻ മരിച്ചു ; പാർശ്വഫലമല്ലെന്ന് അധികൃതർ

ലഖ്നോ: കോവിഡ് പ്രതിരോധ വാക്സിന് കുത്തി വച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍
സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന് മരിച്ചു. വാക്സിന് സ്വീകരിച്ച് 24 മണിക്കൂര്‍ തികയുന്നതിന് മുമ്ബാണ് 46കാരനായ മഹിപാല്‍ സിങ്ങിന്റെ മരണം. നെഞ്ചുവേദനയും ശ്വാസതടസവുമാണ് മരണത്തിന് കാരണമായത് .അതേസമയം വാക്സിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്നല്ല മരണമെന്ന് ജില്ല ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കുത്തിവെയ്പ് എടുക്കുന്നതിന് മുമ്ബുതന്നെ അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കുടുംബവും വെളിപ്പെടുത്തി .
,wശനിയാഴ്ച വൈകീട്ടാണ് മഹിപാല്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു .ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടുതിന് ശേഷമാണ് മരണം സംഭവിച്ചത് .മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

