കാസർകോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് : ലീഗിന് നാല് , ബി ജെ പിക്ക് ഒന്ന്

കാസർകോട് : കാസർകോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയായി . ഇന്നു നടന്ന വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ ബി ജെ പിയിലെ രജനി തെരഞ്ഞെടുക്കപ്പെട്ടു . രജനിക്കും മുസ്ലീംലീഗിലെ മമ്മു ചാലയ്ക്കും തുല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ നറുക്കെടുപ്പിൽ രജനി വിജയിച്ചു . മറ്റു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ : വികസനം അബ്ബാസ് ബീഗം , ക്ഷേമകാര്യം റീത്ത ആർ , ആരോഗ്യം ഖാലിദ് പച്ചക്കാട് , പൊതുമരാമത്ത്- സിയാന ഹനീഫ ( എല്ലാവരും മുസ്ലീംലീഗ് ) .

