ജില്ലാ പൊലീസ് മേധാവികള്‍ക്ക് മാറ്റം; വൈഭവ് സക്‌സേന എന്‍ഐഎയിലേക്ക്, ബി.വി വിജയ ഭരത് റെഡ്ഡി കാസര്‍കോട് പൊലീസ് മേധാവി

കാസർകോട്: സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവികൾക്ക് സ്ഥലം മാറ്റം. കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി വിജയഭരത് റെഡ്ഡിയെ നിയമിച്ചു. 2019 ബാച്ച് ഐപിഎസുകാരനാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായി പ്രവർത്തിച്ചുവരികയായിരുന്നു. തിരുവനന്തപുരത്തു സ്പെഷ്യൽ ഓപ്പറേഷൻസ് വിഭാഗം സൂപ്രണ്ടായിരുന്ന ഫറഷ് ടി. ഐപിഎസിനെ പകരം നിയമിച്ചു. ദീപക് ധൻകർ ഐപിഎസ് ആണ് സ്പെഷ്യൽ ഓപ്പറേഷൻ സൂപ്രണ്ടായി നിയമിതനായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയായ വൈഭവ് സക്സേന എൻ.ഐ.എ യിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. പകരം എറണാകുളത്ത് ഹേമലത ഐപിഎസിനെ നിയമിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡി. ശിൽപ സിബിഐയിൽ ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലേക്കാണ് വിജയഭരത് റെഡ്ഡിയെ നിയമിച്ചത്.