KSDLIVENEWS

Real news for everyone

സൗദിയിൽ ഇന്ന് 1,047 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 14 മരണം 847 പേർ രോഗ മുക്തരായി

SHARE THIS ON

ജിദ്ദ: സൗദിയിൽ ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്​ത കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു. ഇന്ന് 1,047 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 847 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,35,027. ആകെ രോഗമുക്തരുടെ എണ്ണം 4,19,761.

പുതുതായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,188 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8,078 ആയി. ഇവരിൽ 1,384 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.46 ശതമാനവും മരണനിരക്ക് 1.65 ശതമാനവുമാണ്.

റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ പുതുതായി സ്ഥിരീകരിച്ചത്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 326, മക്ക 250, കിഴക്കൻ പ്രവിശ്യ 122, അസീർ 73, മദീന 70, ജീസാൻ 48, അൽ ഖസീം 37, തബൂക്ക് 33, നജ്റാൻ 26, ഹാഇൽ 19, അൽബാഹ 17, വടക്കൻ തിർത്തി മേഖല 16, അൽ ജൗഫ് 10.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!