KSDLIVENEWS

Real news for everyone

ആരോഗ്യ നില വഷളായി; മുശര്‍റഫ് ദുബൈയില്‍ നിന്ന് പാകിസ്താനിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

SHARE THIS ON

ദുബയ്: 2016 മുതല്‍ ദുബൈയില്‍ പ്രവാസജീവിതം നയിക്കുന്ന പാകിസ്താന്‍ മുന്‍ സൈനിക മേധാവി പര്‍വേസ് മുശര്‍റഫ് ഉടന്‍ തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചുആംബുലന്‍സ് വഴി രോഗബാധിതനായ അദ്ദേഹത്തെ പാകിസ്താനിലേക്ക് എത്തിക്കുമെന്നാണ് വിവരം.

മുശര്‍റഫിന്‍റെ എയര്‍ആരോഗ്യനില വഷളായതിനാല്‍ തുടര്‍ ചികിത്സ പാകിസ്താനില്‍ തുടരുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മുശര്‍റഫിനെ പാകിസ്താനിലേക്ക് മാറ്റാനാണ് കുടുംബത്തിന്‍റെയും തീരുമാനം.

അദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷമായി യു.എ.ഇയില്‍ ചികിത്സയിലാണ്. ആരോഗ്യനില മോശമായെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അദ്ദേഹത്തിന് രാജ്യത്തേക്ക് മടങ്ങി വരണമെങ്കില്‍ അതിന് അവസരമൊരുക്കുമെന്ന് നിലവിലെ പാക് സര്‍ക്കാരും അറിയിച്ചിരുന്നു.

രാജ്യത്തിന്‍റെ മുന്‍ പ്രസിഡന്‍റിനോട് വ്യക്തിപരമായ ശത്രുത ഇല്ലെന്നും അദ്ദേഹത്തിന് തിരികെ പാകിസ്താനിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് വേണ്ട സൗകര്യം ഒരുക്കി നല്‍കണമെന്നും പി.എം.എല്‍-എന്‍ അധ്യക്ഷന്‍ നവാസ് ശരീഫ്, ശഹ്ബാസ് ശരീഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇനിയുള്ള കാലം പാകിസ്താനില്‍ ജീവിക്കണമെന്ന് മുശര്‍റഫ് ആഗ്രഹം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!