സ്കൂളുകളിലെ ഓൺലൈൻ ക്ലാസ് സമയം ക്രമീകരിക്കണം; സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ

കാസറഗോഡ് : കോവിഡിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ അധ്യാപനം ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്താൻ തുടങ്ങിയപ്പോൾ കാലങ്ങളായി കേരളത്തിൽ നിലവിലുള്ള പകൽ സമയങ്ങളിലെ സ്കൂൾ പഠനം രാത്രി കാലത്തേക്ക് വഴിമാറിയിരിക്കുകയാണ്.
ചില സ്കൂളുകളിൽ രാത്രി പത്ത് മണിക്കു ശേഷവും ക്ലാസ്സ് തുടരുന്നതായി രക്ഷിതാക്കൾക്കിടയിൽ പരാതി ഉയർന്നിട്ടുണ്ട്. വീടുകളിൽ കുടുംബ കലഹത്തിന് വരെ കാരണമാകുന്നു വിദേശങ്ങളിലും വിദുര നാടുകളിലും ജോലി ചെയ്യുന്ന ഭർത്താക്കന്മാർ ഭാര്യയോട് സംസാരിക്കാൻ രാത്രി വിളിച്ചാൽ “ഇപ്പോൾ എനിക്ക് ക്ലാസാണ് അമ്മയെ കിട്ടാൻ പിന്നീട് വിളിക്കൂ” എന്നാണ് മറുപടി.
ചില സ്കൂളിൽ ഫോൺ വന്ന് ക്ലാസ്സ് മുറിഞ്ഞാൽ ഹാജർ നിഷേധിക്കുന്ന സാഹചര്യം വരെ നിലവിലുണ്ട്.
ഞാറാഴ്ചകളിൽ ക്ലാസ്സ് നടത്തുന്ന സ്കൂളുകളും കുറവല്ല.
ഇതിനല്ലാം പുറമെ അനിയന്ത്രിതമായ ഈ സമയ ക്രമം മുസ്ലിം വിദ്യാർത്ഥികളിൽ മദ്രസ പഠനത്തെയും ബാധിക്കുന്നു. സ്കൂളുകൾക്ക് നേരത്തെ അനുവദിച്ച പത്ത് മുതൽ നാല് മണി വരെ സമയത്ത് തന്നെ ക്ലാസുകൾ ക്രമീകരിക്കണമെന്നും ഈ വിഷയത്തിൽ രക്ഷിതാക്കൾ ബോധവാന്മാരാകണമെന്നും ഡിജിറ്റൽ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കാൻ സർക്കാർ
തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കാസറഗോഡ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ
ജമാലുദീൻ സഖാഫി ആദൂർ, ഇബ്രാഹിം സഖാഫി അർളടുക്ക, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ, ഇല്യാസ് മൗലവി കൊറ്റുമ്പ, അഷ്‌റഫ് സഖാഫി എ കെ ജി നഗർ, അബ്ദുൽറസാഖ് സഖാഫി കോട്ടക്കുന്ന്,
ഹനീഫ് സഅദി കാമിൽ സഖാഫി സംബന്ധിച്ചു

