രാമക്ഷേത്ര പരാമർശം
മാധ്യമ പ്രവർത്തകൻ പ്രശാന്ത് കനോജിയയെ യു.പി പോലീസ് അറസ്റ്റ് ചെയതു
മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ദില്ലി വസതിയില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു ആര്‍മിയുടെ സുശീല്‍ തിവാരിയുടെ പോസ്റ്റ് മോര്‍ഫ് ചെയ്ത് ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി അന്ന് ചോദിച്ചിരുന്നു. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രശാന്തിനെ അറസ്റ്റ് ചെയ്ത യു.പി പൊലീസിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.