KSDLIVENEWS

Real news for everyone

ഭാര്യ നാട്ടില്‍ പോയപ്പോള്‍ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; നാവികൻ അറസ്റ്റിൽ

SHARE THIS ON

കൊച്ചി∙ പശ്ചിമ കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാവികൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്‌റൂർ സ്വദേശി ഹാൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ പതിനേഴുകാരി എട്ടു മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്.

ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്ത് ഹാൻസ് രാജ് അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!